മിന്നാ മിന്നി പോലെ മിന്നി താരമെന്നും
രാജാധി രാജൻ്റെ വീടി പുൽക്കൂട്
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
മിന്നാ മിന്നി പോലെ മിന്നി താരമെന്നും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
ഇമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ
സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും
കണ്ണോടു കണ്ണായി കാണായാമത്തിൽ
പുണ്യയാഹം പോലെന്നും ഉള്ളിൽ കത്തീടാം
ഇന്ന് ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായി
എൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ
കാണാതെ പോകുന്ന അന്ധത യാമുള്ളിൽ
മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നാ മിന്നി പോലെ മിന്നി താരമെന്നും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
No comments:
Post a Comment