യേശുവേ നിൻ സ്നേഹമായി മാറിൽ അണയാം ഞാൻ
ജീവനും എൻ ഭാരവും നിന്നിൽ ഏകാം ഞാൻ (2)
ഈ വഴി ഞാൻ തളരാതെ നീങ്ങാൻ ആയി (2)
നീ വരണേ ജീവനായി, ജീവനേകും ഭോജ്യമായി
പിരിയാതെ എൻ നാഥനെ ഉള്ളിൽ വാഴണമേ
യേശുവേ നിൻ.......
എൻ ഹൃദയം ബലഹീനം ആകുമ്പോൾ (2)
നീ വരണേ ശക്തിയായി, ശക്തിയേകും ഭോജ്യമായി
ഇടറാതെ എൻ നാഥനെ നീ വഹിക്കണമേ
യേശുവേ നിൻ.......
No comments:
Post a Comment