ത്രിസന്ധ്യാ ജപം


കുടുംബ പ്രാർത്ഥനകൾ

അനുദിന പ്രാർത്ഥനകൾ



കർത്താവിന്‍റെ  മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചുപരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു.     നന്മ.    

ഇതാകർത്താവിന്‍റെ ദാസിനിന്‍റെ  വചനം പോലെ എന്നിലാകട്ടെനന്മ.

വചനം മാംസമായി; നമ്മുടെ ഇടയിൽ വസിച്ചു.      1  നന്മ.


സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാമാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്‍റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നുആമ്മേൻ.
ത്രിത്വ.

No comments:

Post a Comment