അളവിലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ! അങ്ങ് സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകൾ സഹിച്ചു കുരിശിൽ തറയ്ക്കപ്പട്ടു മരിച്ചു അടക്കപ്പെട്ടു, പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്കെഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്‍റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ. 1 സ്വർഗ്ഗ.
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേൽ ദൈവദൂതൻ, ദൈവകല്പനയാൽ അങ്ങേ അറിയിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങൾ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാപുണ്യവതിയെ അങ്ങു ചെന്നുകണ്ടപ്പോൾ ആ പുണ്യവതിക്ക് സർവ്വേശ്വരൻ ചെയ്‌ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ ലൗകീക സന്തോഷങ്ങൾ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരംവരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻമേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താൻ ജ്ഞാനവിധമായി പിറപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തിൽ കാഴ്ചവെച്ചപ്പോൾ മഹാത്മാക്കൾ തന്നെ സ്തുതിക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻമേൽ ധ്യാനിക്കുന്ന ഞങ്ങൾ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പന്ത്രണ്ടുവയസ്സിൽ കാണാതെ പോയപ്പോൾ മൂന്നാം ദിവസം ദേവാലയത്തിൽ തർക്കിച്ചു കൊണ്ടിരിക്കുകയിൽ അങ്ങു തന്നെ കണ്ടെത്തിയതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻമേൽ ധ്യാനിക്കുന്ന ഞങ്ങൾ തന്നെ ഒരിക്കലും പാപത്താൽ വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞുപോയാലുടൻ മനസ്താപത്താൽ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പൂങ്കാവനത്തിൽവച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ രക്തം വിയർത്തു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പാപങ്ങളിന്മേൽ മനസ്തപിച്ചു പാപശാന്തി ലഭിപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ കൽത്തൂണിൽ കെട്ടപ്പെട്ടു ചമ്മട്ടികളാൽ അടിക്കപെട്ടു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പാപങ്ങളാൽ ഉണ്ടാകുന്ന കഠിനശിക്ഷകളിൽ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്തിലും ഒഴിഞ്ഞുമാറുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍റെ തിരുശിരസ്സിൽ മുൾമുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്മേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താൽ പിഴുതുകളയുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടു ഭാരമേറിയ സ്ലീവാമരം ചുമന്നുകൊണ്ട് ഗാഗുൽത്താമലയിലേക്കു പോകുന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ദുഃഖമാകുന്ന സ്ലീവായെ ക്ഷമാപൂർവ്വം ചുമന്നുകൊണ്ടുതന്നെ
അനുഗമിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഗാഗുൽത്താമലയിൽ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാൽ കുരിശിന്മേൽ തറയ്ക്കപ്പെട്ടതിന്മേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിൽ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളേണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പാടുപെട്ടു മരിച്ചു മൂന്നാംനാൾ എന്നന്നേയ്ക്കും ജീവിക്കുന്നവനായി ഉയിർത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പാപമാകുന്ന മരണത്തിൽ നിന്ന് നിത്യമായി ഉയിർത്തെഴുന്നേൽപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ആകാശത്തിലേക്കെഴുന്നള്ളിയതിന്‍റെ പത്താംനാൾ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന തന്‍റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാൽ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പരിശുദ്ധാത്മാവിന്‍റെ പ്രസാദവരത്താൽ ദൈവതിരുമനസ്സുപോലെ വ്യാപാരിപ്പൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ അങ്ങ് ഇഹലോകത്തിൽനിന്നും മാലാഖമാരാൽ ആകാശമോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താൽ മോക്ഷത്തിൽ വന്നുചേരുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! സ്വർഗ്ഗത്തിൽ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരൻ അങ്ങയെ ത്രിലോക രാജ്‌ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തിൽ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ യോർദ്ദാൻ നദിയിൽ വച്ച് സ്നാപകയോഹന്നാനിൽ നിന്നു മാമ്മോദീസാ സ്വീകരിച്ച് സകല നീതിയും പൂർത്തിയാക്കിയതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ മാമ്മോദീസായിൽ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിക്കുന്നതിനും പുണ്യപ്രവൃത്തികളിലൂടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ കാനായിലെ കല്യാണവിരുന്നിൽ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്‍റെ അത്യാവശ്യത്തിൽ അത്ഭുതകരമായ സഹായം നല്കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവീകചൈതന്യകൊണ്ട് സ്വർഗ്ഗീയമാക്കിത്തീർക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിചെയ്തുകൊണ്ട് ദൈവാരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവർത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്‍റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ താബോർ മലയിൽവച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവീകമഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധികരിക്കുവാനും സ്വർഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ അന്ത്യ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് തന്‍റെ ശരീരരക്തങ്ങൾ ഞങ്ങൾക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്കിയല്ലോ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെകുറിച്ചു ധ്യാനിക്കുന്ന ഞങ്ങൾ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവീകരായി രൂപാന്തരം പ്രാപിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെപ്പാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കർത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദത്തിന്‍റെ മാതാവേ,
എത്രയും നിർമ്മലയായ മാതാവേ,
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂർണ്ണമായ സ്തുതിക്കു യോഗ്യമായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദർപ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ,
ദാവീദിന്‍റെ കോട്ടയേ,
നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്‌ദാനത്തിന്‍റെ പെട്ടകമേ,
ആകാശമോക്ഷത്തിന്‍റെ വാതിലേ,
ഉഷഃകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്‌ഞി,
ബാവാന്മാരുടെ രാജ്‌ഞി,
ദീർഘദർശികളുടെ രാജ്‌ഞി,
ശ്ലീഹന്മാരുടെ രാജ്‌ഞി,
വേദസാക്ഷികളുടെ രാജ്‌ഞി,
വന്ദനീയന്മാരുടെ രാജ്‌ഞി,
കന്യകകളുടെ രാജ്‌ഞി,
സകല പുണ്യവാന്മാരുടെയും രാജ്‌ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്‌ഞി,
സ്വർഗ്ഗാരോപിതയായിരിക്കുന്ന രാജ്‌ഞി,
പരിശുദ്ധ ജപമാലയുടെ രാജ്‌ഞി,
സമാധാനത്തിന്‍റെ രാജ്‌ഞി,
കർമ്മലസഭയുടെ അലങ്കാരമായ രാജ്‌ഞി,
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വേശ്വരന്‍റെ പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർവദിക്കപെട്ടവളുമായ അമ്മേ സകലയാപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്ക
കർത്താവേ! പൂർണ്ണഹൃദയത്തോടെ സ്രാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാൽ സകലശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.
പരിശുദ്ധ രാജ്‌ഞി (രാജകന്യക)
പരിശുദ്ധ രാജ്‌ഞി, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമേ! ആമ്മേൻ.
പ്രാർത്ഥിക്ക
സർവ്വശക്തനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർവ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ അങ്ങേ സങ്കേതത്തിൽ ഓടിവന്ന് അങ്ങേ സഹായം തേടി അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങേ ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്ന് അങ്ങ് ഓർക്കണമേ, കന്യകളുടെ രാജ്‌ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട് അങ്ങേ തൃപ്പാദത്തുങ്കൽ ഞാൻ വരുന്നു, നെടുവീർപ്പിട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.
മാർ യൗസേപ്പുപിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ മാദ്ധ്യസ്ഥതയെ ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കന്യകയോടു അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തിരുകുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്‍റെ തിരുസ്സഭയെ ശത്രുവിന്‍റെ കെണിയിൽനിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ചു അങ്ങേ സഹായത്താൽ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യ ഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ. ആമ്മേൻ.
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ. 1 നന്മ.
പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ. 1 നന്മ.
പരിശുദ്ധാത്മാവിന്‍റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വർദ്ധിപ്പനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ. 1 നന്മ. 1 ത്രിത്വ.
തിങ്കൾ, ശനി, ദിവസങ്ങളിൽ ചൊല്ലേണ്ട
സന്തോഷാത്മകമായ ദൈവരഹസ്യങ്ങൾ
ഒന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
ചൊവ്വാ, വെള്ളി ദിവസങ്ങളിൽ ചൊല്ലേണ്ട
ദുഃഖാത്മകമായ ദൈവരഹസ്യങ്ങൾ
ഒന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം ദൈവരഹസ്യം
അനുഗമിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലേണ്ട
മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങൾ
ഒന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഉയിർത്തു നാല്പതാം ദിവസം അനന്തമായ മഹിമപ്രതാപത്തോടുകൂടി മോക്ഷാരോഹണം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പരലോകവാഴചയെ മാത്രം ആഗ്രഹിച്ചു മോക്ഷഭാഗ്യം പ്രാപിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ആകാശത്തിലേക്കെഴുന്നള്ളിയതിന്‍റെ പത്താംനാൾ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന തന്‍റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാൽ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പരിശുദ്ധാത്മാവിന്‍റെ പ്രസാദവരത്താൽ ദൈവതിരുമനസ്സുപോലെ വ്യാപാരിപ്പൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ അങ്ങ് ഇഹലോകത്തിൽനിന്നും മാലാഖമാരാൽ ആകാശമോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താൽ മോക്ഷത്തിൽ വന്നുചേരുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! സ്വർഗ്ഗത്തിൽ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരൻ അങ്ങയെ ത്രിലോക രാജ്‌ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തിൽ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
വ്യാഴാഴ്ച ദിവസം ചൊല്ലേണ്ട
പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ
ഒന്നാം ദൈവരഹസ്യം
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ കാനായിലെ കല്യാണവിരുന്നിൽ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്‍റെ അത്യാവശ്യത്തിൽ അത്ഭുതകരമായ സഹായം നല്കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവീകചൈതന്യകൊണ്ട് സ്വർഗ്ഗീയമാക്കിത്തീർക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിചെയ്തുകൊണ്ട് ദൈവാരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവർത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്‍റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ താബോർ മലയിൽവച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവീകമഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധികരിക്കുവാനും സ്വർഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ അന്ത്യ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് തന്‍റെ ശരീരരക്തങ്ങൾ ഞങ്ങൾക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്കിയല്ലോ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെകുറിച്ചു ധ്യാനിക്കുന്ന ഞങ്ങൾ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവീകരായി രൂപാന്തരം പ്രാപിക്കുവാൻ കൃപചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
ജപമാല സമർപ്പണജപം
പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ
മിശിഹായേ! അനുഗ്രഹിക്കണമേ,
കർത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദത്തിന്‍റെ മാതാവേ,
എത്രയും നിർമ്മലയായ മാതാവേ,
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂർണ്ണമായ സ്തുതിക്കു യോഗ്യമായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദർപ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ,
ദാവീദിന്‍റെ കോട്ടയേ,
നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്‌ദാനത്തിന്‍റെ പെട്ടകമേ,
ആകാശമോക്ഷത്തിന്‍റെ വാതിലേ,
ഉഷഃകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്‌ഞി,
ബാവാന്മാരുടെ രാജ്‌ഞി,
ദീർഘദർശികളുടെ രാജ്‌ഞി,
ശ്ലീഹന്മാരുടെ രാജ്‌ഞി,
വേദസാക്ഷികളുടെ രാജ്‌ഞി,
വന്ദനീയന്മാരുടെ രാജ്‌ഞി,
കന്യകകളുടെ രാജ്‌ഞി,
സകല പുണ്യവാന്മാരുടെയും രാജ്‌ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്‌ഞി,
സ്വർഗ്ഗാരോപിതയായിരിക്കുന്ന രാജ്‌ഞി,
പരിശുദ്ധ ജപമാലയുടെ രാജ്‌ഞി,
സമാധാനത്തിന്‍റെ രാജ്‌ഞി,
കർമ്മലസഭയുടെ അലങ്കാരമായ രാജ്‌ഞി,
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വേശ്വരന്‍റെ പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർവദിക്കപെട്ടവളുമായ അമ്മേ സകലയാപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്ക
കർത്താവേ! പൂർണ്ണഹൃദയത്തോടെ സ്രാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാൽ സകലശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.
പരിശുദ്ധ രാജ്‌ഞി (രാജകന്യക)
പരിശുദ്ധ രാജ്‌ഞി, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയമേ! ആമ്മേൻ.
പ്രാർത്ഥിക്ക
സർവ്വശക്തനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർവ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ അങ്ങേ സങ്കേതത്തിൽ ഓടിവന്ന് അങ്ങേ സഹായം തേടി അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങേ ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്ന് അങ്ങ് ഓർക്കണമേ, കന്യകളുടെ രാജ്‌ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട് അങ്ങേ തൃപ്പാദത്തുങ്കൽ ഞാൻ വരുന്നു, നെടുവീർപ്പിട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.
മാർ യൗസേപ്പുപിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ മാദ്ധ്യസ്ഥതയെ ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കന്യകയോടു അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തിരുകുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്‍റെ തിരുസ്സഭയെ ശത്രുവിന്‍റെ കെണിയിൽനിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ചു അങ്ങേ സഹായത്താൽ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യ ഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ. ആമ്മേൻ.
ലുത്തിനിയ പുതിയത് വേണം
ReplyDelete